പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് പറയുന്നു : സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിനെതിരേയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒത്തുതീർപ്പാക്കാനാണ് കൊടകര കേസിൽ ബി.ജെ.പിക്കെതിരായ അന്വഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു.

പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തെ പരിഹസിച്ച് സതീശൻ പറഞ്ഞു. ആയിരം പിണറായി വിജയൻമാർ ഒരുമിച്ച് വന്നാലും യു.ഡി.എഫുകാരുടെ തലയിൽ സംഘിപ്പട്ടം ചാർത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ബി.ജെ.പി നേതാക്കളും കേസിൽ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സർക്കാർ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ കുഴൽപ്പണ ഇടപാടിനെ കേവലമൊരു കവർച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സർക്കാർ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...