Thursday, July 3, 2025 12:11 pm

കൊടകര കുഴൽപണ കവർച്ചാകേസ് ; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് വീണ്ടും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് വീണ്ടും തുടങ്ങും. രണ്ടു പ്രതികളോട് ഇന്ന് തൃശൂർ പോലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. ഹർത്താൽ കാരണം ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പ്രതികൾ അറിയിച്ചു.തുടർന്ന് ചോദ്യം ചെയ്യൽ ഇന്നേയ്ക്ക് മാറ്റുകയായിരുന്നു. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുക ആണ് ലക്ഷ്യം.

കവർച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ, ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കണ്ടെത്തൽ. ഈ തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്‍റെ ലക്ഷ്യം. 22 പ്രതികളെയും ചോദ്യം ചയ്യാൻ അനുമതി തേടി പോലീസ് ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. ബാക്കി കവർച്ചാ പണം കണ്ടെത്താൻ കേസിലെ മുഴുവൻ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം  ലംഘിച്ചോയെന്നതും അന്വേഷണ പരിധിയിൽ വരും.

കർണാടകത്തിൽ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവർച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക. പിന്നീട് ധർമ്മരാജൻ ഇത് തൻ്റെ പണമാണെന്നും തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പണത്തിൻ്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ധർമ്മരാജന് ഇതുവരെ കഴിഞ്ഞിട്ടില്ല

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി

0
മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ...

ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്

0
ലക്ക്നൗ : ഭാര്യയുടെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലാണ് അതിദാരുണമായ...

വള്ളിക്കോട് തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി ആറിന്

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ആറിന് ഏകാദശി ആഘോഷിക്കും. ഒൻപത്...

നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

0
തിരുവല്ല : കർക്കടകമാസത്തിൽ നാലമ്പല തീർഥാടന പാക്കേജുമായി കെഎസ്ആർടിസി ബജറ്റ്...