കൊടകര കുഴല്‍പ്പണം ; 10-ാം പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിനായി കൊണ്ടുപോയ മൂന്നരക്കോടി രൂപ കൊടകരയിൽ കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കേസിലെ പത്താംപ്രതി ഷാഹിദിന്റെ ഭാര്യ വെള്ളാങ്ങല്ലൂർ ആപ്പിൾ ബസാറിലെ വേലപ്പറമ്പിൽ വീട്ടിൽ ജിൻഷയാണ് (ചിഞ്ചു-22) അറസ്റ്റിലായത്. കുഴൽപ്പണക്കേസിലെ തുടരന്വേഷണത്തിലാണ് ഇവർ പ്രതിയാണെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ഇതോടെ 23 ആയി. കവർച്ച നടത്തിയശേഷം ഭർത്താവായ ഷാഹിദിന് വിഹിതമായിക്കിട്ടിയ 10 ലക്ഷം രൂപ ജിൻഷയെ ഏൽപ്പിച്ചു. ഏപ്രിൽ എട്ടിന് ജിൻഷ വെള്ളാങ്ങല്ലൂർ സഹകരണ സൊസൈറ്റിയിൽ ഒൻപതുലക്ഷം രൂപ ഉമ്മൂമ്മയുടെ പേരിൽ നിക്ഷേപിച്ചു. ഒരുലക്ഷം രൂപ ഉപയോഗിച്ച് കൊടുങ്ങല്ലൂരിലുള്ള ജ്വല്ലറിയിൽനിന്ന് സ്വർണാഭരണങ്ങൾ വാങ്ങി. അന്വേഷണത്തിൽ 10 ലക്ഷം നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഷാഹിദ് പോലീസിനോട് പറഞ്ഞത്. ജിൻഷയെ പലതവണ ചോദ്യം ചെയ്തെങ്കിലും പണത്തെക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നീട് പണം പിൻവലിച്ചു.

ജിൻഷയിൽനിന്ന് മൊത്തം എട്ടരലക്ഷം രൂപ കണ്ടെടുത്തു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. കവർച്ചപ്പണം ഉപയോഗിച്ച് വാങ്ങിയ സ്വർണാഭരണങ്ങൾ കണ്ടെടുക്കുന്നതിനുവേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എ. അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘത്തിലെ എ.സി.പി. കെ. രാജു, എസ്.ഐ.മാരായ പി. ബിനൻ, എം. രാജൻ, എ.എസ്.ഐ. രാജീവ് രാമചന്ദ്രൻ, സി.പി.ഒ.മാരായ വിനോദ്ശങ്കർ, ജെറിൻ ജോസ്, ഇ.എ. ശ്രീജിത്, വനിതാ സീനിയർ സി.പി.ഒ. ഷീബ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ കനക്കുന്നു ; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; പിഎസ്‍സി പരീക്ഷകൾക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

അനധികൃത ബോർഡുകൾ സ്ഥാപിച്ചാൽ കോടതിയലക്ഷ്യ നടപടി ; തമിഴ്നാടിനെ മാതൃകയാക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ...

പൊൻമുടിയിൽ മണ്ണിടിച്ചിൽ ; ഇക്കോ ടൂറിസം കേന്ദ്രം അടച്ചു ; പ്രദേശത്ത് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ...

സംസ്ഥാനത്ത് അതിതീവ്രമഴ ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...