ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ യുവതിയെയും കുടുംബത്തെയും നാട് കടത്തി

For full experience, Download our mobile application:
Get it on Google Play

ദിസ്പൂര്‍ : വിവാഹേതരബന്ധം ആരോപിച്ച്‌ യുവതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയത്. യുവതിയുടെ ഭര്‍ത്താവ് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

യുവതിക്ക് വിവാഹേതരബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ യുവതിയെ താക്കീത് ചെയ്തതായും ഇക്കാര്യം പോലീസിനെ അറിയിച്ചതായും നാട്ടുകാര്‍ പറയുന്നു. അവള്‍ക്ക് വിവാഹേതരബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ തങ്ങള്‍ അവളുടെ ഭര്‍ത്താവിനെ കേരളത്തില്‍ നിന്ന് വിളിച്ചുവരുത്തി, ഗ്രാമവാസികളെല്ലാം ചേര്‍ന്ന് സ്ത്രീയെ അവളുടെ ഭര്‍ത്താവിന് കൈമാറിയെന്ന് നാട്ടുകാര്‍ പറയുന്നു.

യുവതിയും കുടുംബവും ഇനി തങ്ങളുടെ ഗ്രാമത്തില്‍ താമസിക്കേണ്ടതില്ലെന്ന് ഗ്രാമവാസികള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാടുകടത്തുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് മറ്റൊരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി...

രാത്രി തുടർച്ചയായി പവർകട്ട് ; പ്രകോപിതനായി കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്

0
കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം...

കനത്ത മഴ : ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിലിൽ മരണം ; പത്തനംതിട്ടയിലും വ്യാപക നാശനഷ്ടം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടം. പത്തനംതിട്ടയില്‍ പെയ്ത കനത്ത...

സംസ്ഥാനത്ത് കനത്ത മഴ ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ...