പണം എത്തിച്ചത് ചാക്കില്‍ കെട്ടി ; ടോക്കണ്‍ ആയി 10 രൂപ നോട്ടുകള്‍ – നിയന്ത്രണം ബി.ജെ.പി ഓഫീസ് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കേരളത്തിലേക്ക് ഹവാല പണം ഒഴുക്കിയതായുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെ ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിന് പ്രത്യേക പ്രവര്‍ത്തനരീതി ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ടോക്കണ്‍ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പണം വാങ്ങിയിരുന്നത്. പത്തുരൂപ നോട്ടാണ് ടോക്കണ്‍ ആയി ഉപയോഗിച്ചിരുന്നത്. പണം കൈമാറേണ്ടവരുടെ വിവരങ്ങള്‍ ധര്‍മരാജന് നല്‍കിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊണ്ടുവന്നതു കൂടാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പി പണം കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തിലെത്തിച്ചത്. മൂന്ന് തവണയായാണ് ധര്‍മരാജന്‍ ചാക്കില്‍ കെട്ടി പണം എത്തിച്ചത്. കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി തൃശ്ശൂര്‍ ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....