സ്‌ഫോടനം നടത്തും ഓട്ടോമാറ്റിക്കായി തിരിച്ചെത്തും ; വെടിവെച്ചിട്ട ഡ്രോണില്‍ നൂതന സംവിധാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ജമ്മു കശ്മീര്‍ : അതിര്‍ത്തി പ്രദേശമായ കനചകില്‍ ജമ്മു കശ്മീര്‍ പോലീസ് വെടിവെച്ചു വീഴ്ത്തിയ മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണില്‍ അതിനൂതന സംവിധാനങ്ങളെന്ന് റിപ്പോര്‍ട്ട്. നിര്‍ദ്ദിഷ്ട പ്രദേശത്ത് കൃത്യമായി സ്ഫോടക വസ്തുക്കള്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന രണ്ട് ജി.പി.എസ് ഘടിപ്പിച്ച ഹെക്സാകോപ്റ്റര്‍ ഡ്രോണാണിത്. ദൗത്യം നിറവേറ്റിയ ശേഷം തിരികെ പോകാന്‍ ഓട്ടോമാറ്റിക് ഹോം റിട്ടേണ്‍ സംവിധാനവും ഡ്രോണിലുണ്ടെന്ന് ഫോറസന്‍സിക് പരിശോധന ഫലത്തില്‍ പറയുന്നു.

ഹോങ്ക് കോങ് ഹെക്സ് ടെക്നോളജി കണ്‍ട്രോളറിലാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നത്. 20 കിലോഗ്രാം ഭാരമുള്ള ഡ്രോണിന് 6 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനാകും. ഇതിന്റെ എയര്‍ഫ്രെയ്മിനും ബാറ്ററിക്കും 10 കിലോഗ്രാം വീതമാണ് ഭാരം. 900-930 MHz ഫ്രീക്വന്‍സിയിലാണ് പ്രവര്‍ത്തനം. 20 കിലോമീറ്ററാണ് ദൂരപരിധി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ ഡ്രോണിന് സഞ്ചരിക്കാനാകുമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. പോലീസ് വെടിവെച്ചു വീഴ്ത്തുന്നതിന് മുമ്പ് ആകെ 14 മണിക്കൂറോളം ഡ്രോണ്‍ സഞ്ചരിച്ചിരുന്നു. അതിനാല്‍ ഇതേ പ്രദേശത്തേക്ക് 15 തവണയോളം ഡ്രോണ്‍ പറന്നിട്ടുണ്ടാകാമെന്നാണ് നിഗമനം.

ചൈന, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യന്ത്ര ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ നിര്‍മിച്ചതെന്ന് ജമ്മു സോണ്‍ എ.ഡി,ജി,പി വ്യക്തമാക്കി. ഏഴ് – എട്ട് കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഡ്രോണ്‍ വെള്ളിയാഴ്ചാണ് ജമ്മു കശ്മീര്‍ പോലീസ് വെടിവെച്ചു വീഴ്ത്തിയത്. അഞ്ചു കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കളാണ് ഡ്രോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...