കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢത – കൃത്യമായ അന്വേഷണം വേണം : ഹൈക്കോടതി 

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊടകര കുഴൽപ്പണക്കേസിൽ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളുടെ ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇത്തരമൊരു പരാമാർശം നടത്തിയത്.

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങളും പുറത്ത് വരാനുണ്ട്. കേസിലെ പ്രധാന പ്രതികളെയും കുഴൽപ്പണത്തിന്റെ ഉറവിടവും കണ്ടെത്താനായിട്ടില്ല. മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്, അല്ലാതെ പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

കവർച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോൺകോൾ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...