Sunday, June 30, 2024 7:00 am

കൊടകര കള്ളപ്പണ കവർച്ചാ കേസ് ; കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകാൻ അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കള്ളപ്പണകവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടീസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച പാർട്ടി യോഗങ്ങൾ ഉള്ളതിനാൽ ഇന്ന് തൃശൂരിൽ എത്താൻ കഴിയില്ലെന്നാണ് ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളിൽ തന്നെ ഹാജരാകാനുള്ള നിർദേശം നൽകാനാണ് സാധ്യത. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ ഈ മാസം പതിമൂന്നാം തീയതി വരെ ഹാജരാകാൻ അസൗകര്യമുണ്ടെന്നാണ് കെ. സുരേന്ദ്രൻ അന്വേഷണസംഘത്തെ അറിയിച്ചത്.

പണവുമായെത്തിയ ധർമരാജനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിനാണ് സുരേന്ദ്രനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം ആർക്കുവേണ്ടി എത്തിച്ചതാണ് എന്നത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തങ്ങൾക്ക് വേണ്ടി എത്തിച്ച പണമാണിതെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലുള്ളത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ

0
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ അറസ്റ്റ്...

പാർട്ടിയുടെ അടിസ്ഥാനവോട്ടുകളിൽ ഗണ്യമായ അടിയൊഴുക്ക് ; പരിശോധിക്കാൻ ഒരുങ്ങി സി.പി.എം

0
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്തതിരിച്ചടിക്ക് കാരണം പാർട്ടിയുടെ അടിസ്ഥാനവോട്ടുകൾ ചോർന്നതാണെന്ന്...

‘മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര’ ; ശൈലി തിരുത്തണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി...

0
ആലപ്പുഴ/ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ...