ന്യൂഡൽഹി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരേ സമയം യാത്ര ചെയ്യാവുന്ന യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തി. കൊവിഡ് പശ്ചാത്തലത്തില്‍ 50 ശതമാനം യാത്രക്കാര്‍ക്ക് മാത്രമാണ് ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അതിനാലാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചത്.
ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍ ; 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി
RECENT NEWS
Advertisment