Friday, May 9, 2025 5:21 am

കൊടകര കുഴല്‍പ്പണ കേസ് ; അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഡിജിപി അനിൽ കാന്ത് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിന്‍റെ പകര്‍പ്പ് പുറത്ത്. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പണമൊഴുക്കിയെന്ന് വ്യക്തമാക്കിയാണ് അന്നത്തെ സംസ്ഥാന ഡിജിപി അനിൽകാന്ത് കത്ത് നൽകിയത്. കുഴൽപ്പണത്തിന്‍റെ മൂന്നരക്കോടി കൊടകരയിൽ വെച്ച് തട്ടിയ കാര്യവും കത്തിൽ പറയുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പിലേക്കായി 41.40 കോടി എത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തുടര്‍നടപടി എടുക്കണമെന്നും കത്തിൽ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ആഗസ്റ്റ് ഒമ്പതിനാണ് ഡിജിപി ചീഫ് ഇലക്ട്രൽ ഓഫീസര്‍ക്ക് കത്ത് നൽകിയത്.

കര്‍ണാടകയിൽ നിന്നുള്ള വിവിധ വ്യക്തികളിൽ നിന്നായി 41.40 കോടി കേരളത്തിലേക്ക് നിയമവിരുദ്ധമായി എത്തിച്ചുവെന്നും 2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ഭാരവാഹികളുടെ അറിവോടെയാണ് ഈ പണം എത്തിയതെന്നുമാണ് കത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി : പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുന്നതിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമെന്ന് കേന്ദ്ര സർക്കാർ....

പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനം

0
ഇസ്ലാമാബാദ് : പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി...

2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

0
ദില്ലി : 2 പാക് പൈലറ്റുമാർ ഇന്ത്യയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ജയ്സാൽമീർ,...

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...