മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടും മ​റു​പ​ടി ന​ല്‍കാ​തെ കോ​ട​നാ​ട് വ​നം വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

പെ​രു​മ്പാ​വൂ​ര്‍: മു​ഖ്യ വി​വ​രാ​വ​കാ​ശ കമ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടും മ​റു​പ​ടി ന​ല്‍കാ​തെ കോ​ട​നാ​ട് വ​നം വ​കു​പ്പ് അധി​കൃ​ത​ര്‍. മ​ല​യാ​റ്റൂ​ര്‍ ഫോ​റ​സ്റ്റ്​ ഡി​വി​ഷ​ന്​ കീ​ഴി​ല്‍ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​നും കാ​ട്ടു​തീ ത​ട​യാ​നും ക​ഴി​ഞ്ഞ അ​ഞ്ചു കൊ​ല്ല​ത്തി​നി​ട​യി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്കും ആ​വ​ശ്യ​പ്പെ​ട്ട് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി ജി​ല്ല ക​മ്മി​റ്റി അം​ഗം തോ​മ​സ് കെ. ​ജോ​ര്‍ജ് 2021 ജ​നു​വ​രി​യി​ല്‍ അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു. ഇ​തി​ന് കോ​ട​നാ​ട് വ​നം വ​കു​പ്പ് മ​റു​പ​ടി ന​ല്‍കാ​ത്ത​തി​നെ തു​ട​ര്‍ന്ന് സം​സ്ഥാ​ന മു​ഖ്യ വി​വ​രാ​വ​കാ​ശ കമ്മീഷ​ണ​റെ സ​മീ​പി​ച്ചി​രു​ന്നു.

ഡി​സം​ബ​റി​ല്‍ ന​ല്‍കി​യ ഉ​ത്ത​ര​വി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് സ​ഹി​തം കമ്മീഷ​ന്‍ മു​മ്പാകെ സ​മ​ര്‍പ്പി​ക്കാ​ന്‍ ഡി.​എ​ഫ്.​ഒ​ക്ക് നി​ര്‍​​ദേ​ശം ന​ല്‍കി​യി​രു​ന്നു. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളും യ​ഥാ​വി​ധി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടൊ എ​ന്ന വി​വ​രം കൂ​ടി റി​പ്പോ​ര്‍ട്ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 2021 ഡി​സം​ബ​ര്‍ മൂ​ന്നി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ മ​ട​ക്ക ത​പാ​ലി​ല്‍ ക​മ്മീ​ഷ​നും പ​രാ​തി​ക്കാ​ര​നും റി​പ്പോ​ര്‍ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും റി​പ്പോ​ര്‍ട്ട് ല​ഭ്യ​മാ​യി​ട്ടി​ല്ലെന്നാണ് പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...