ജയിൽ അധികൃതരെ കബളിപ്പിച്ച് ഫോൺ വിളി ; കൊടി സുനി പണിഷ്‌മെന്റ് സെല്ലിൽ

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ ഉപയോഗിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി. സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ച് ഫോൺ വിളിച്ചതായി കണ്ടെത്തിയതോടെയാണു നടപടി. ഒറ്റയാൾ മുറിയിൽ താമസിപ്പിച്ചിരിക്കുന്ന കൊടി സുനിക്കു സെല്ലിനു പുറത്തിറങ്ങാനാകില്ല. ജയിലിലെ മറ്റു സൗകര്യങ്ങളും ലഭിക്കില്ല. ജയിൽ വകുപ്പ് എല്ലാ അന്തേവാസികൾക്കും കാർഡ് നൽകുന്നുണ്ട്. ഈ സൗകര്യംവഴി ഒരാൾക്ക് 3 പേരെ വിളിക്കാം. ഈ വിളികൾ ജയിൽ അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറേനാളായി കൊടി സുനി പരോളിൽ ഇറങ്ങാനും ജയിൽ മാറാനും ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായ ഫോൺ വിളികൾക്കാണു സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചതെന്നാണ് വിവരം. പിണറായി സർക്കാരിന്റെ അവസാന കാലത്ത് കണ്ണൂരിലെ ജയിലിലേക്കു മാറാൻ കൊടി സുനി തീവ്രശ്രമം നടത്തിയിരുന്നു. അതിനിടെ കയ്യിലെ ചരട് അഴിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു സുനിക്ക് തിരിച്ചടിയായി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...