കൊല്ലം : മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എംപിയെയും യു.ഡി.എഫ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബിവറേജസ് കോര്‍പ്പറേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്‌ലറ്റ് തുറക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷേധം ; കൊടിക്കുന്നില്‍ സുരേഷ് എംപിയെ പോലീസ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment