ബധിരയായ 11വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബധിരയായ 11വയസ്സുകാരിയെ ഏഴുമാസത്തോളം പീഡിപ്പിച്ച സംഭവത്തിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു. മരണംവരെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന എന്‍. പളനിയാണ് (40) ആണ് ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.

പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ബുധനാഴ്ച ഉച്ചയ്ക്ക് സെല്ലില്‍ നിന്ന് ശൗചാലയത്തില്‍ പോയി ഏറെനേരമായിട്ടും പുറത്തുകാണാതിരുന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ജയില്‍ ജീവനക്കാര്‍ കണ്ടത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

കുറച്ചുനാളായി ഇയാള്‍ വിഷാദത്തിനടിമപ്പെട്ടിരുന്നതായി പറയപ്പെടുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ചര്‍ച്ചയായ അയനാവരം പീഡനക്കേസില്‍ 15 പ്രതികള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌പെഷ്യല്‍ കോടതി ശിക്ഷവിധിച്ചത്. പളനിയുള്‍പ്പെടെ നാലുപേരെ മരണം വരെ തടവിനാണ് ശിക്ഷിച്ചത്. മുഖ്യപ്രതിയും അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായിരുന്ന രവികുമാര്‍ (56), പ്ലംബര്‍ സുരേഷ് (32), അഭിഷേക് (25) എന്നിവരാണ് ഇതേ ശിക്ഷയനുഭവിക്കുന്ന മറ്റുള്ളവര്‍. 2018 ജനുവരി മുതല്‍ ജൂലായ് വരെയാണ് പലര്‍ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...