ക്ഷമിക്കണം – തനിക്ക് നാക്ക് പിഴച്ചതാണ്….. വാക്കുകളില്‍ തിരുത്തുമായി പി.കെ.ശശി എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹവും പ്രതികാരവും – വാക്കുകളില്‍ തിരുത്തുമായി പി.കെ.ശശി എം.എല്‍.എ . തനിക്ക് നാക്ക് പിഴച്ചതാണ്. പാര്‍ട്ടിയില്‍ ചേരാന്‍ വരുന്നവര്‍ക്ക് ധൈര്യം പകരാനാണ് താനങ്ങനെ പറഞ്ഞതെന്നും സിപിഎം  എംഎല്‍എയുടെ വിശദീകരണം. മാധ്യമവാര്‍ത്ത അതിശയോക്തിപരമാണെന്നും പി.കെ ശശി പറഞ്ഞു.

തനിക്ക് നാക്കുപിഴ സംഭവിച്ചു. അതില്‍ ദുഃഖമുണ്ട്. പാര്‍ട്ടിക്ക് പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും പി.കെ.ശശി പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍നിന്ന് പോകുന്ന വഴിക്കുവച്ച്‌ ചില പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നു. മറ്റു പാര്‍ട്ടികളിലെ പ്രവര്‍ത്തകരായ കുറച്ചു പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ വന്നിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ താന്‍ വരില്ലെന്നും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും താന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അങ്ങനെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ശശി പ്രതികരിച്ചു.

പതിനാല് പേര്‍ മാത്രമേ യോഗത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ എണ്ണി നോക്കിയിരുന്നു. ഒന്നര മിനിറ്റ് മാത്രമാണ് അവിടെ നിന്നത്. നിരോധനാജ്ഞ ലംഘനവും നടത്തിയിട്ടില്ല. പെരുന്നാള്‍ ദിവസം നിരോധനാജ്ഞ ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...