കൊച്ചിൻ വിമാനത്താവളത്തിന്‍റെ വാർഷികാഘോഷം വേണ്ടെന്ന് വെച്ചു ; രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) ജീവനക്കാര്‍ രണ്ടുകോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തു. കൊച്ചി വിമാനത്താവളത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷിക ദിനമായിരുന്നു മെയ് 25. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വാര്‍ഷികാഘോഷം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.  ആഘോഷത്തിനായി മാറ്റിവെച്ച തുകയും ജീവനക്കാര്‍ സ്വരൂപിച്ച തുകയും ചേര്‍ത്ത് 2.019 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വ്യക്തിപരമായി രണ്ടുലക്ഷം രൂപയും നല്‍കി. 2018ലും 2019 ലും സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് പത്തുകോടി രൂപ വീതവും ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചുകോടിരൂപയും സിയാല്‍ സംഭാവന നല്‍കിയിരുന്നു. 2018-ലെ പ്രളയാനന്തരം സിയാല്‍ ജീവനക്കാര്‍ മൂന്നുകോടിയോളം രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...