ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ബോര്‍ഡ് നീക്കത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കി അന്യാധീനപ്പെടുത്താനും സ്വര്‍ണവും നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിറ്റു തുലയ്ക്കാനുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ സംസ്ഥാനത്തെങ്ങും ഹിന്ദുക്കളുടെ പ്രതിഷേധം അലയടിച്ചു. ബോര്‍ഡ് തീരുമാനങ്ങളെ നഖശിഖാന്തം എതിര്‍ക്കാനും ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ എന്തുവില കൊടുത്തും നേരിടാനുള്ള ആഹ്വാനം നല്‍കിയാണ് ഹിന്ദു സംഘടനകളുടെ ധര്‍ണകള്‍ അവസാനിച്ചത്.

അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയാത്ത ബോര്‍ഡാണ് ഉള്ള ഭൂമി കൂടി കൃഷിയുടെ മറവില്‍ പാട്ടത്തിന് നല്‍കി നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി. അമൂല്യമായ പുരാവസ്തു പ്രാധാന്യമുള്ള ക്ഷേത്ര സ്വത്തുക്കള്‍ വില്‍ക്കുന്നത് ദുരൂഹമാണെന്ന് അവര്‍ പറഞ്ഞു. ക്ഷേത്ര സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഗൂഢ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ആസ്ഥാനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ധര്‍ണ ഹിന്ദു ഐക്യവേദി സംസ്ഥാന ട്രഷറര്‍ പി.ജ്യോതീന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ആറ് താലുക്ക് ദേവസ്വം ഓഫീസിന് മുന്നിലും 20 പഞ്ചായത്ത് കേന്ദ്രങ്ങളിലെ ദേവസ്വം ഓഫീസിന് മുന്നിലും പ്രതിഷേധ ധര്‍ണ നടത്തി. കേരളത്തിലെ എല്ലാ ജില്ലകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ധര്‍ണ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...