Tuesday, July 2, 2024 9:18 am

ആട്ടിന്‍പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല ; കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആട്ടിന്‍ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇതു മൂലമാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ വിമര്‍ശിച്ചു.

എ.ഐ.സി.സി പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. തദ്ദേശ  തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എ.ഐ.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് നടന്ന നേതൃയോഗത്തില്‍ തെക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന പി.വിശ്വനാഥന്‍ പങ്കെടുത്തു.

അച്ചടക്കമില്ലാത്ത പ്രവര്‍ത്തനം മൂലമാണ് ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആട്ടിന്‍ പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാര്‍ട്ടി ഏറ്റെടുക്കണം ഇതൊന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതെന്നും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശിച്ചു.

നിര്‍ജീവമായ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിടുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി കൊല്ലത്ത് ഉണ്ടാകുമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ച് പണി ജില്ലയിലെ പാര്‍ട്ടിയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി പ്രതിനിധി വിശ്വനാഥനെ ബോധ്യപ്പെടുത്തി. ജനുവരി 26 ന് ശേഷം ബ്ലോക്ക്, മണ്ഡലം തലം മുതല്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടോൾപ്ലാസയിൽ ടോറസ് ലോറി അപകടമുണ്ടാക്കിയ സംഭവം ; ഡ്രൈവറുടെ ലൈസന്‍സ് മരവിപ്പിച്ചു

0
തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോറസ് ലോറി അശ്രദ്ധമായി പിറകോട്ടെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍...

ഒരു ലക്ഷം രൂപ കൈക്കൂലി ; നഗരസഭ അസിസ്റ്റൻറ് എൻജിനീയറുടെ അറസ്റ്റിന് പിന്നാലെ നഗരസഭ...

0
ഇടുക്കി: കൈക്കൂലി കേസിൽ വിജിലൻസ് പ്രതി ചേർത്ത തൊടുപുഴ നഗരസഭാ ചെയർമാൻ...

ലോ​ണാ​വാ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ടം ; നാ​ല് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
മും​ബൈ: ലോ​ണാ​വാ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ നാ​ല് വ​യ​സു​കാ​ര​ന്‍റെ...

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ് ; മർദനമേറ്റതിനെ തുടർന്ന്...

0
വേങ്ങര : മലപ്പുറം വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍...