ആട്ടിന്‍പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല ; കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആട്ടിന്‍ പറ്റങ്ങളെ പോലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇതു മൂലമാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ വിമര്‍ശിച്ചു.

എ.ഐ.സി.സി പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. തദ്ദേശ  തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എ.ഐ.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് നടന്ന നേതൃയോഗത്തില്‍ തെക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന പി.വിശ്വനാഥന്‍ പങ്കെടുത്തു.

അച്ചടക്കമില്ലാത്ത പ്രവര്‍ത്തനം മൂലമാണ് ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ആട്ടിന്‍ പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാര്‍ട്ടി ഏറ്റെടുക്കണം ഇതൊന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയില്‍ കനത്ത പരാജയം നേരിടേണ്ടിവന്നതെന്നും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശിച്ചു.

നിര്‍ജീവമായ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിടുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി കൊല്ലത്ത് ഉണ്ടാകുമെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ അഴിച്ച് പണി ജില്ലയിലെ പാര്‍ട്ടിയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ എ.ഐ.സി.സി പ്രതിനിധി വിശ്വനാഥനെ ബോധ്യപ്പെടുത്തി. ജനുവരി 26 ന് ശേഷം ബ്ലോക്ക്, മണ്ഡലം തലം മുതല്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി ഉണ്ടാവാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...