രാഹുൽ ഗാന്ധിയെ നിരന്തരം അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് ; ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ നിരന്തരം അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്, ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ബിജെപിയുടെ മുദ്രാവാക്യം തന്നെ കോൺഗ്രസ് മുക്ത ഭാരതമാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ എട്ടുവർഷമായി നരേന്ദ്രമോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിന് എതിരായി പോരാടുന്ന നേതാവാണ്. അദേഹത്തിനെ അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി രാഹുൽ ഗാന്ധി ചെയ്‌തു. ഇപ്പോൾ അവർ മൂന്നാം ദിവസം ഹാജരാകാൻ പറയുന്നതിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസിലാകുന്നില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.
.
‘നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. അത് കൃത്യമായി രാഹുൽ ഗാന്ധി ചെയ്‌തു. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഇപ്പോൾ അവർ മൂന്നാം ദിവസം ഹാജരാകാൻ പറയുന്നതിന്റെ അടിസ്ഥാനം ഞങ്ങൾക്ക് മനസിലാകുന്നില്ല. ഇത് കെട്ടിച്ചമച്ച കഥയാണ്. ബിജെപിയുടെ മുദ്രാവാക്യം തന്നെ കോൺഗ്രസ് മുക്ത ഭാരതമാണ്. രാഹുൽ ഗാന്ധി കഴിഞ്ഞ എട്ടുവർഷമായി നരേന്ദ്രമോദി സർക്കാരിന്റെ വർഗീയ ഫാസിസ്റ്റ് ഭരണത്തിന് എതിരായി പോരാടുന്ന നേതാവാണ്. നരേന്ദ്രമോദിയെ വിമർശിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ അദേഹത്തിനെ അക്രമിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ശക്തമായ പ്രതിരോധവുമായി മുന്നോട്ടുപോകുമെന്ന്’ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്, ഇഡി ബിജെപിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്, ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്, എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും, ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല, ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലിലിട്ട് ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. സത്യത്തിനും നീതിക്കുമായി ജയിൽവാസമനുഭവിച്ചരാണ് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി ബഹുമാനിക്കാൻ പഠിക്കണമെന്നും അശോക് ഗലോട്ട് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...