ചാരുംമൂട് : നബാർഡ് ഫണ്ടുപയോഗിച്ചു പണിത നൂറനാട് ലെപ്രസി സാനറ്റോറിയം വളപ്പിലെ ആശുപത്രിക്കെട്ടിടം ചോരുന്ന സാഹചര്യത്തിൽ നിർമാണത്തിലെ അഴിമതിയും അപാകവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ചോർച്ചയുള്ള ആശുപത്രിക്കെട്ടിടം എംപി സന്ദർശിച്ചു. സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയമെന്നുപറഞ്ഞാണ് മുഖ്യമന്ത്രി നിർമാണ ഉദ്ഘാടനം നടത്തിയതെന്ന് എംപി പറഞ്ഞു. ജനുവരിയിൽ ഉദ്ഘാടനം നടത്തിയ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വിള്ളൽവീഴുകയും വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. നിർമാണത്തിൽ അഴിമതി ഉണ്ടായിട്ടുണ്ട്. നാട്ടുകാരെ കബളിപ്പിച്ച് കെട്ടിടത്തിന്റെ ഒരുഭാഗം സ്വാശ്രയ നഴ്സിങ് കോളേജിനു നൽകി.
കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകും. ആശുപത്രി വികസന സമിതിയോഗം അടിയന്തരമായി വിളിച്ചുകൂട്ടാൻ കളക്ടറോട് ആവശ്യപ്പെട്ടതായും കൊടിക്കുന്നിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033