കെ-റെയിൽ വിരുദ്ധ സമരം ; പ്രതിഷേധക്കാരോട് പോലീസ് മൃഗീയമായി പെരുമാറുന്നു – കൊടിക്കുന്നിൽ സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായിയുടെ പോലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.

ചങ്ങനാശേരിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി ഡിവൈഎസ്പി കേരളത്തിൽ അറിയപ്പെടുന്ന അഴിമതിക്കാരനാണ്. അഴിമതി കേസിൽ ഒന്നിലധികം തവണ നടപടി നേരിട്ടയാളാണ് ശ്രീകുമാർ. സിപിഐഎമ്മിന് വേണ്ടി എന്ത് വിടുപണി ചെയ്യാനും മടിയില്ലാത്തയാളാണ് ഡിവൈഎസ്പി. ഇത് തുടർന്നാൽ ചങ്ങനാശേരിയിൽ നിന്ന് മാന്യമായി പോകാൻ കഴിയില്ലെന്നും കൊടിക്കുന്നിൽ ഓർമ്മിപ്പിച്ചു.

ജനങ്ങളുടെ മേൽ കുതിരകയറാൻ പോലീസിനെ അനുവദിക്കില്ല. കാക്കിയും തൊപ്പിയും എക്കാലത്തും ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു. ചങ്ങനാശേരിയിൽ ഹർത്താൽ അനുകൂലികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. യുഡിഎഫ്, ബിജെപി നേതാക്കളാണ് സംയുക്ത ഭരണ സമിതിയുടെ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. കടകളും ബാങ്കുകളും ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...