തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദത്തില്‍നിന്ന് മാറിയത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടിയേരി മാറിയതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ ലീവെടുക്കേണ്ടേയെന്നും കാനം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കുന്നതാണ്’. എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചത്.
കോടിയേരി മാറിയത് സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കാനം
RECENT NEWS
Advertisment