പണിമുടക്കില്‍ നിന്ന് ജീവനക്കാരെ വിലക്കാന്‍ കോടതിക്ക് അവകാശമില്ല : കോടതി കാണിച്ചത് തെറ്റ് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണിമുടക്കില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങള്‍ പരിഗണിക്കണം. സമരവിരുദ്ധ ഹര്‍ജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേള്‍ക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ നയത്തിനെതിരെ സമരം ചെയ്ത തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മേല്‍ നിയമക്കുരുക്കിന്റെ വല എറിഞ്ഞു. വര്‍ഗാധിഷ്ഠിത സമരങ്ങള്‍ക്ക് ഇന്ത്യയിലെ കോടതികളുടെ പിന്തുണ പൊതുവില്‍ പ്രതീക്ഷിക്കരുത് എന്ന പാഠമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയെയും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ പദ്ധതി തടയാന്‍ പ്രതിപക്ഷവും തീവ്രമത ശക്തികളും കോടതിയെ ആയുധമാക്കി. സുപ്രീം കോടതി ഉത്തരവ് അത്തരക്കാര്‍ക്ക് കനത്ത പ്രഹരമായി. അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് കീഴ് കോടതികളിലെ ജഡ്ജിമാര്‍ക്ക് തെറ്റു തിരുത്താന്‍ അവസരം നല്‍കുന്നതാണെന്നും കോടിയേരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...