ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാര്‍ നോട്ടീസ് നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാരായ എളമരം കരീം, ജോണ്‍ ബ്രിട്ടാസ്, വി.ശിവദാസന്‍, സോമപ്രസാദ്, എന്നിവര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ബിജെപി അംഗം ഡോക്ടര്‍ കിറോഡി ലാല്‍ മീണയുടെ സ്വകാര്യ ബില്ലിനെതിരെയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ വി ശിവദാസന്‍ എംപി സ്വകാര്യ ബില്‍ അവതരിപ്പിക്കും.

ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച്‌ തീരുമാനിക്കണമെന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. നിയമസഭ വഴി ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിനുള്ള അവസരം വേണം. സംസ്ഥാന താത്പര്യത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസ്സാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...