സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാകയുമേന്തിയുള്ള ജാഥ പ്രയാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറില്‍ നിന്ന്‌ പ്രയാണം ആരംഭിച്ചു. രാവിലെ ഒമ്പതിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജിന് പതാക കൈമാറി. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം സി.ബി ചന്ദ്രബാബുവാണ് ജാഥാ മാനേജര്‍. നൂറിലധികം അത്‌ലീറ്റുകളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ജാഥ പ്രയാണം ആരംഭിച്ചത്. ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരിലാണ് പാര്‍ട്ടി കോണ്‍​ഗ്രസ് ചേരുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ ഒന്നിന് റെഡ് ഫ്ലാഗ് ഡേ ആചരിക്കും. ദേശീയ പാതയില്‍ പാര്‍ട്ടി പതാകയുമായി ജനങ്ങള്‍ അണിനിരക്കും. തലശ്ശേരി ജവഹര്‍ഘട്ട് മുതല്‍ കണ്ണൂര്‍ കാല്‍ടെക്‌സിലെ എകെജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കും.‌ വൈകുന്നേരം 5 മണിക്ക് ജവഹര്‍ ഘട്ടില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഫ്ലാഗ്‌ ഡേ പ്രഖ്യാപനം നടത്തും. എകെജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...