ശ്രീനാരായണ ഗുരുവിനെ റാഞ്ചാന്‍ ബി ജെ പി ശ്രമം : കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിനെ റാഞ്ചി തീവ്ര വര്‍ഗീയതയുടെ ഇരിപ്പിടത്തില്‍ ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പിയും ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി. ഗുരുവിനെ ആദരിക്കുന്നുവെന്ന് വരുത്തി സംഘ് പരിവാറിന്റെ ആശയങ്ങളെ ഒളിച്ച്‌ കടത്താനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. മോദിയുടെ ഗുരുനിന്ദ എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശം. ഗുരുവില്‍ ഹിന്ദുത്വ അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ മോദി ശ്രമിക്കുന്നു.

ഗുരുവിന്റെ പേര് മുസ്‌ലിം വിരുദ്ധ വര്‍ഗീയ ലഹളക്ക് ഉപയോഗിക്കുകയാണ്. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട് രണ്ട് ആഘോഷത്തിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ച ഗുരുദര്‍ശനവും കാഴ്ചപ്പാടും ഒരേ സമയം കൗതുകകരവും അപകടകരവുമാണ് എന്നു പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. ഗുരുവും സംഘ പരിവാര്‍ ആശയങ്ങളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള സാമ്യം മാത്രമേയുള്ളൂ. ഗുരു ചിന്തയോട് കൂറ് ഉണ്ടെങ്കില്‍ മുസ്‌ലിം വേട്ട നടക്കുന്ന ബുള്‍ഡോസര്‍ രാജിനെ തള്ളിപ്പറയണം. ഏകീകൃത സിവില്‍കോഡ് കൊണ്ടുവന്ന് ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കോടയേരി കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....