അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം കുടുംബശ്രീക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളില്‍ നിന്നും പാഠപുസ്തകങ്ങള്‍ സ്കൂള്‍ സൊസെെറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നല്‍കിയിരിക്കുന്നത്. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസെെറ്റിയില്‍ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജന്‍സി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്‌ആര്‍ടിസി ചെയ്തിരുന്ന ചുമതലയാണ് ഇത്തവണ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്. കെഎസ്‌ആര്‍ടിസിയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഏജന്‍സി ചുമതല ഏറ്റെടുത്തത്. അതേസമയം സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് നടന്നു.

കോവിഡ് കാല പരിമിതികള്‍ക്കിടയിലും പാഠപുസ്തക അച്ചടിയിലും വിതരണത്തിലും കേരളം മാതൃകയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. 2022-23 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തികരിക്കുകയും പാഠപുസ്തകങ്ങള്‍ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറായിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പ്രധാന റോഡുകളിൽ വെള്ളമിറങ്ങി ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു , ദുരിതമൊഴിയാതെ റാന്നി

0
​റാന്നി: കനത്ത മഴയ്ക്ക് ശമനമുണ്ടായി പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയെങ്കിലും...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രിൻസിപ്പൽ ഡയറക്ടറുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ...

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ

0
കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. ജില്ലാ കമ്മിറ്റിയാണ്...

മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍

0
തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും...