അമേരിക്കന്‍ വനിത എന്നപേരില്‍ ഓണ്‍ലൈൻ തട്ടിപ്പ് ; നഷ്ടമായത് 1.6 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : അമേരിക്കന്‍ വനിത എന്നപേരില്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട് കൊല്ലം സ്വദേശിയായ പ്രവാസിയില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ കേസില്‍ നാഗാലന്‍ഡ് സ്വദേശി അറസ്റ്റില്‍. കൊഹിമ സ്വദേശി യാമ്പമോ ഒവുങ് (33) ആണ് ഡല്‍ഹിയില്‍ നിന്ന് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കിലൂടെയാണ് വിദേശവനിതയെ പ്രവാസി പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷത്തിനുള്ളില്‍ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു.

47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. വലിയ സംഘമാണ് തട്ടിപ്പിനുപിന്നിലെന്നു കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഡല്‍ഹി കിഷന്‍ഗഡില്‍ നിന്നാണ് പ്രധാനപ്രതിയായ യാമ്പമോ ഒവുങ്ങിനെ കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി.ജോര്‍ജ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.എസ് ബിനു, സിവില്‍ പോലീസ് ഓഫീസര്‍ ജി.കെ സജിത്ത് എന്നിവര്‍ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് ഏറ്റെടുക്കുകയായിരുന്നു. ഡല്‍ഹി ഗുഡ്ഗാവ് ഐ.ടി പാര്‍ക്കില്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസ് റെപ്രസെന്റേറ്റീവ് ആയി ജോലിനോക്കുകയായിരുന്നു ഇയാള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...