സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ധാരണ. ജില്ലാ കമ്മിറ്റിയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള ശുപാർശ ചെയ്തത്. വിഭാഗീയ പ്രവർത്തനങ്ങൾ അടക്കമുള്ള ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഇത് പരിശോധിക്കുന്നതിനായി പാർട്ടി ഒരു അന്വേഷണ കമ്മീഷനെ വെച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ ശുപാർശ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഒരു ദിവസം നീണ്ടുനിന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാം എന്ന് ജില്ലാ കമ്മിറ്റി തീരുമാനത്തിലെത്തിയത്. രണ്ടംഗ കമ്മീഷൻ ജില്ലാ കമ്മിറ്റിക്ക് മുന്നിൽ വെച്ചതും ഇതേ ശുപാർശയായിരുന്നു.

അത്രയേറെ ഗൗരവമേറിയ വിഷയങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കുള്ളിലുണ്ട് എന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. 2026-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മറ്റ് ജില്ലകളിലും മണ്ഡലങ്ങളിലും ഉണ്ടായതിനേക്കാൽ വലിയ തോൽവിയാണ് പയ്യന്നൂരിൽ സിപിഎമ്മിനുണ്ടായത്. 50,000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയിരുന്ന മണ്ഡലത്തിൽ ടി.ഐ. മധുസൂദനൻ എന്ന സിപിഎമ്മിന്റെ പ്രമുഖനായ സ്ഥാനാർഥി തോറ്റു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് പാർട്ടിയിൽ നിന്നും വിട്ടുപോയ വി.കുഞ്ഞികൃഷ്ണനാണ് പയ്യന്നൂരിൽ ജയിച്ചത്. കുഞ്ഞികൃഷ്ണന്റെ വിജയം സ്വാഭാവികമായി സംഭവിച്ചതല്ലെന്നും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചിലരുടെ പിന്തുണയോടെയാണ് നടന്നതെന്നും രണ്ടംഗ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഏരിയ കമ്മിറ്റിയിലുള്ള ചിലർ കുഞ്ഞികൃഷ്ണനുവേണ്ടി പ്രവർത്തിച്ചു, അദ്ദേഹത്തിനുവേണ്ടി രഹസ്യമായി വോട്ടുപിടിച്ചു, വോട്ട് മറിക്കുന്നതിനായി ശ്രമങ്ങൾ നടത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...