തിരുവനന്തപുരം : മേയര്‍ക്കെതിരെയുള്ള കെ മുരളീധരന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപം ചൊരിഞ്ഞ് പിന്തിരിപ്പിക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. ജനം തങ്ങളെ നിരാകരിച്ചു എന്നു മനസിലാക്കാതെ കുത്തിത്തിരുപ്പുകള്‍ നടത്തി കോര്‍പറേഷന്‍ ഭരണം സ്തംഭിപ്പിക്കാനാണ് ബിജെപി നോക്കുന്നത്.
ബിജെപിക്ക് പിന്തുണയുമായി കോണ്‍ഗ്രസും എത്തി. വെല്ലുവിളികളും ഭീഷണികളും നടത്തി ഭരണസ്തംഭനം ഉണ്ടാക്കാനാണ് ശ്രമം. ജനം ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.