കൊച്ചി : മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കോടിയേരി കൊച്ചിയില്‍ പറഞ്ഞു. ലീഗാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത്. എസ്‍ഡിപിഐ മറ്റ് മുസ്ലീം തീവ്രവാദ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലീഗ് നടത്തുന്നത്. അവര്‍ നടത്തുന്ന പ്രവര്‍ത്തനവും മറ്റൊരു തരത്തില്‍ ആര്‍എസ്എസിന് മുതലെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ലീഗിന്റെ പ്രവര്‍ത്തനം എസ്‍ഡിപിഐ പോലുള്ള സംഘടനകളുമായി ചേര്‍ന്ന് ; വിമര്‍ശനവുമായി കോടിയേരി
RECENT NEWS
Advertisment