ശസ്ത്രക്രിയകള്‍ക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ശസ്ത്രക്രിയകള്‍ക്ക് ശേഷം വിശ്രമിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കടമപ്പുഴ ആശുപത്രിയിലെ സര്‍ജറി വിഭാഗം മേധാവി മണ്ണാര്‍ക്കയം കോക്കാട്ട് ഡോ.ജോപ്പന്‍ കെ ജോണ്‍ (73) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. രാവിലെ രണ്ടു രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം ഒ.പി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

ഇസിജിയില്‍ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്കു പോകാന്‍ തയാറെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ 39 വര്‍ഷമായി കടമപ്പുഴ ആശുപത്രിയില്‍ ജോലി ചെയ്തു വരികയാണ്. ഐ.എം.എ. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, സര്‍ജന്‍സ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...