Monday, May 12, 2025 7:40 am

‘പിതൃശൂന്യര്‍’ തിരിഞ്ഞു കൊത്തുമ്പോള്‍ ; തന്തക്കു വിളിച്ച നാവ് കൊണ്ട് ആരോഗ്യമന്ത്രി സഖാവ്. വീണാ ജോര്‍ജ് എന്നു വിളിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് ​: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായി വീണാ ജോര്‍ജ്ജ് ചുമതലയേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, അവര്‍ക്കെതിരെ ഒന്‍പത്​ വര്‍ഷം മുമ്പ് ​ മുതിര്‍ന്ന സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണന്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ച പോസ്റ്റ്​ കുത്തിപ്പൊക്കി നെറ്റിസണ്‍സ്​. അന്ന്​ സി.പി.എമ്മിന്റെ  യുവജന സംഘടനയായ ഡി.വൈ.എഫ്​.ഐ പുറത്തിറക്കിയ പോസ്റ്ററില്‍ ‘പിതൃശൂന്യര്‍’ എന്ന്​ വിശേഷിപ്പിച്ചവരില്‍ വീണ ജോര്‍ജ്ജും. ഈ പോസ്റ്റര്‍ പങ്കുവെച്ചുള്ള കോടിയേരിയുടെ എഫ്​.ബി പോസ്റ്റാണ്​ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്​.

2012 ജൂലൈ 29ലേതാണ്​ പോസ്റ്റ്​. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ  പശ്​ചാത്തലത്തിലായിരുന്നു ഇത്​. ക്യാപ്​റ്റന്‍ ലക്ഷ്​മിക്ക്​ വിട ചൊല്ലി ഇന്ത്യവിഷന്‍ നല്‍കിയ പോസ്റ്ററിലെ ഫോ​ട്ടോയില്‍ അവരുടെ തൊപ്പിയില്‍ സി.പി.എം എന്നെഴുതിയത്​ മായ്​ച്ചുകളഞ്ഞു എന്നാണ്​ വിവാദമുയര്‍ന്നത്​. ഇതിനെ വിമര്‍ശിച്ച്‌​ ഡി.വൈ.എഫ്.ഐ ‘പിതൃശൂന്യര്‍’ എന്ന തലക്കെട്ടില്‍ പങ്കുവെച്ച പോസ്റ്ററില്‍ അന്ന്​ ഇന്ത്യ വിഷനില്‍ മാധ്യമപ്രവര്‍ത്തക ആയിരുന്ന വീണ ജോര്‍ജിന്റെ  ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്​. ‘ഇത്രയും വേണോ സി.പി.എം വിരോധം. സഖാവ്​ ക്യാപ്​റ്റന്‍ ലക്ഷ്​മിയുടെ തൊപ്പിയിലെ സി.പി.എം എന്നെഴുതിയത്​ കമ്പ്യൂട്ടറില്‍ മായ്​ച്​ കളഞ്ഞിരിക്കുന്നു. ലജ്​ജാവഹം’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. വീണാ ജോര്‍ജിനൊപ്പം അന്നത്തെ സഹപ്രവര്‍ത്തകരായ എം.പി. ബഷീര്‍, സനീഷ്​ ഇളയടത്ത്​ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിരുന്നു.

ഈ പോസ്റ്ററാണ്​ കോടിയേരി ബാലകൃഷ്​ണന്‍ ഫേസ്​ബുക്കില്‍ പങ്കുവെച്ചത്​. ന്യൂസ്​റൂമിലെ കാപട്യങ്ങള്‍ക്ക്​ രക്​തസാക്ഷികളുടെ പിന്മുറക്കാര്‍ മറുപടി ചോദിക്കുമെന്നും അന്ന്​ നിഷ്​പക്ഷ മാധ്യമ ധര്‍മ്മത്തെപ്പറ്റി ചാരിത്ര്യ പ്രസംഗം നടത്തിയാല്‍ മാപ്പ്​ കിട്ടില്ലെന്നുമാണ്​ കോടിയേരി എഴുതിയത്​. എന്നിട്ട്​ അതേ ആ​ള്‍ക്ക്​ മന്ത്രിസ്​ഥാനം നല്‍കേണ്ടി വന്നതിനെ കളിയാക്കിയാണ്​ ​എഫ്​.ബി പോസ്റ്റിന്റെ  സ്​ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത്​.

കോടിയേരി ബാലകൃഷ്​ണന്റെ  എഫ്​.ബി പോസ്റ്റിന്റെ പൂര്‍ണരൂപം-

നിങ്ങള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്തെന്ന്​ ഇപ്പോള്‍ വ്യക്​തമായി. തൊപ്പിയിലെ ചിഹ്നങ്ങള്‍ നിങ്ങള്‍ക്ക്​ മായ്​ക്കാന്‍ കഴിയും. പക്ഷേ ഞങ്ങളുടെ കൊടി ചുവന്നത്​ രക്​തം കൊണ്ടാണ്​. രക്​തത്തില്‍ അലിഞ്ഞുചേര്‍ന്നത്​ കമ്യൂണിസവും. ഓര്‍ത്താല്‍ നന്ന്​. ന്യൂസ്​റൂമിലെ കാപട്യങ്ങള്‍ക്ക്​ മറുപടി രക്​തസാക്ഷികളുടെ പിന്മുറക്കാര്‍ ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും. അന്ന്​ നിഷ്​പക്ഷ മാധ്യമ ധര്‍മ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത്​. മാപ്പ്​ കിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടകര മൂരാട് പാലത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌ മോർട്ടം ഇന്ന്

0
കോഴിക്കോട് : കോഴിക്കോട് വടകര മൂരാട് പാലത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌...

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സന്ദേശം വ്യക്തം ; ഇനി മുതൽ ഭീകരവാദികളെ വീട്ടിൽക്കയറി...

0
ന്യൂഡൽഹി: ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയത് ശക്തമായ...

ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ

0
ദില്ലി : ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന...

ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി

0
ദില്ലി : വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം....