തിരുവനന്തപുരം : സിപിഎം സംസ്ഥാനസെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ തുടര്‍ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടെ എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ തിരുവനന്തപുരത്തുനിന്ന് കൊണ്ടുപോയത്. കുടുംബാംഗങ്ങളും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നെത്തിയ മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും രാവിലെ ചിന്ത ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടു. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍, സെക്രട്ടേറിയറ്റംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയവരും കോടിയേരിയെ സന്ദര്‍ശിച്ചു. ഉച്ചയോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
കോടിയേരി ബാലകൃഷ്ണനെ തുടര്‍ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി
RECENT NEWS
Advertisment