കൊടുമണ്‍ : പറക്കോട് ബ്ലോക്കിന്റെ പരിധിയിലുള്ള കൊടുമണ്‍ മൃഗാശുപത്രിയുടെ സേവനം രാത്രി കാലത്തും ഉറപ്പുവരുത്താന്‍ മൃഗാശുപത്രി പരിസരത്ത് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നു. ക്ഷീര കര്‍ഷകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് രാത്രി കാലത്തും സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വെറ്ററിനറി ഡോക്ടര്‍ക്കും ഒരു അറ്റന്‍ഡര്‍ക്കും താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഈ കെട്ടിടത്തില്‍ ഒരുക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ 2019- 2020 വര്‍ഷത്തെ 11 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
കൊടുമണ്‍ മൃഗാശുപത്രിയുടെ രാത്രികാല സേവനത്തിന് കെട്ടിട നിര്‍മാണം
RECENT NEWS
Advertisment