കണ്ണൂര്‍ ചാലക്കുന്നില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ചാലക്കുന്നില്‍ എളയാവൂരിലെ പഴയ മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിലാണ് 10 കിലോയോളം വെടിമരുന്നുള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. പടക്ക നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്‌ളോറൈറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, ഉപ്പ്, കരി എന്നിവയാണ്  പിടിച്ചെടുത്തത്. പടക്ക നിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പാത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒന്നരമാസം മുമ്പ് ഇതേസ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുശേഖരം പോലീസ് പിടിച്ചെടുത്തിരുന്നു. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ പരിസരത്ത് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കാടുവെട്ടുന്നതിനിടെയാണ് തൊഴിലാളികള്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടത്. പിടിച്ചെടുത്ത സാമഗ്രികള്‍ ഉഗ്രസോഫോടക ശേഷിയുള്ളതായതിനാല്‍ ബോംബ് നിര്‍മ്മാണത്തിനു വേണ്ടിയാണോ എന്നും പോലീസിന് സംശയമുണ്ട്. സ്‌ഫോടക വസ്തുക്കള്‍ പരിശോധനക്കായി എറണാകുളത്തെ സ്‌ഫോടകവസ്തു പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...