കൊടുമണ്ണിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനായി ഉപഭോക്താക്കളുടെ കാത്തിരുപ്പ് നീളുന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമണ്ണിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിനായി ഉപഭോക്താക്കളുടെ കാത്തിരുപ്പ് നീളുന്നു. സെക്ഷൻ ഓഫീസില്ലാത്തതിനാൽ കൊടുമണ്ണിലെ വൈദ്യുതി ഉപയോക്താക്കൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനും ബിൽ അടയ്ക്കുന്നതിനും വൈദ്യുതി തകരാറുകൾ അറിയിച്ച് പരിഹരിക്കുന്നതിനും കൊടുമണ്ണുകാർക്ക് കിലോമീറ്ററുകൾ താണ്ടണം. ഗ്രാമപ്പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ളവർ കൈപ്പട്ടൂരും വടക്ക് പടിഞ്ഞാറുള്ളവർ പന്തളത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ളവർ അടൂരും തെക്ക് ഭാഗത്തുള്ളവർ ഏഴംകുളത്തും കിഴക്ക് ഭാഗത്തുള്ളവർ കലഞ്ഞൂരുമാണ് സെക്ഷൻ ഓഫീസിലെ സേവനത്തിനായി പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് കൊടുമണ്ണിൽ ഒരു ബിൽ കളക്ഷൻ സെന്റർ പ്രവർത്തിച്ചിരുന്നു. അത് പിന്നീട് നിർത്തലാക്കി. ഈയടുത്ത കാലത്ത് വരെ പട്ടന്തറയിൽ ഒരു ഓവർസിയർ ഓഫീസും പ്രവർത്തിച്ചിരുന്നു. അതും നിർത്തലാക്കിക്കൊണ്ടാണ് സെക്ഷൻ ഓഫീസ് വേണമെന്ന ആവശ്യത്തോട് വൈദ്യുതി വകുപ്പധികൃതർ പ്രതികരിച്ചത്. കൊടുമണ്ണിൽ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് നിവേദനം നൽകി കാത്തിരിക്കുകയാണ് പഞ്ചായത്തധികൃതർ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...