ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെ കൊടുമണ്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെ കൊടുമണ്‍ പോലീസ് പിടികൂടി. കൊടുമണ്‍ മരുതിമൂട് ഐക്കാട് കൊച്ചയ്യത്ത് വീട്ടില്‍ ബൈജു (34) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5.30 ന് കൊടുമണ്‍ പുത്തന്‍കാവില്‍ ക്ഷേത്രത്തിനു സമീപം ശ്രീവിലാസം ശ്രീജിത്തിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ചിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്. താക്കോല്‍ വണ്ടിയില്‍ തന്നെ ഇട്ടിരിക്കുകയായിരുന്നു. 35000 രൂപ വിലയുള്ളതാണ് സ്‌കൂട്ടര്‍. ശ്രീജിത്തിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ വൈകിട്ട് 6.30 ന് കൊടുമണ്‍ രണ്ടാംകുറ്റിയില്‍ സംശയകരമായ സാഹചര്യത്തില്‍ സ്‌കൂട്ടറുമായി കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം സ്‌റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നിര്‍ദേശപ്രകാരം പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ് ഐ രതീഷ് കുമാര്‍, എ എസ് ഐ രാജേഷ് കുമാര്‍, സി പി ഓമാരായ സുനില്‍, ബിജു, രാജീവന്‍, അജിത് എന്നിവരാണ് ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

കാവേരി ജല തർക്കം ; ബെംഗളൂരുവിന്റെ കുടിവെള്ളം പ്രതിസന്ധിയിൽ ; തമിഴ്നാടിന് വെള്ളം നൽകുന്നതിനെതിരെ...

0
ബെംഗളൂരു: തമിഴ്നാടിന് കാവേരിയിലെ വെളളം നൽകണമെന്ന നിർദേശത്തിൽ നിലപാട് കടുപ്പിച്ച് കർണാടക....

നാലു മാസമായി റഷ്യയിലാണ്, എന്നിട്ടും നീറ്റ് പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് കേസ്; ഗുരുതര ആരോപണവുമായി യുവാവ്

0
കിഷൻഗഞ്ച്: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ...

ഓപ്പറേഷൻ ‘സൈ – ഹണ്ട് ‘ : പത്തനംതിട്ടയില്‍ യുവതി പിടിയില്‍

0
പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ 'സൈ...