Thursday, April 10, 2025 12:41 pm

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം ഒക്ടോബര്‍ രണ്ടിന്

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പ്രോജക്ടായി നടപ്പിലാക്കുന്ന കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം ഒക്ടോബര്‍ രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വഹിക്കും. ഒറ്റത്തേക്ക് വിപണന കേന്ദ്രത്തിനു സമീപം രാവിലെ 10ന് നടക്കുന്ന ശിലാസ്ഥാപന കര്‍മ്മത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിക്കും.

കൊടുമണ്ണിലും സമീപ പ്രദേശങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംസ്‌ക്കരിച്ച് മായവും കലര്‍പ്പും ഇല്ലാത്ത ‘കൊടുമണ്‍ റൈസ്’ എന്ന പേരില്‍ ഉപയോഗിക്കാന്‍ റൈസ് മില്ല് സജ്ജമാകുന്നതോടെ സാധിക്കും. പുഴുങ്ങല്‍, ഉണക്കല്‍, കുത്തല്‍ തുടങ്ങിയ നെല്ല് സംസ്‌ക്കരണത്തിലെ മനുഷ്യപ്രയത്‌നം ആവശ്യമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അനായാസം ചെയ്യുവാന്‍ രണ്ടു മെട്രിക്ക് ടണ്‍ ശേഷിയുള്ള ഈ മില്ലിലൂടെ കഴിയും.പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ്കുമാര്‍, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ തുടങ്ങിയവര്‍ പങ്കെടുക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളം കനാൽ പാലംപണി അന്തിമഘട്ടത്തിൽ

0
ഏഴംകുളം : ഏഴംകുളം-കൈപ്പട്ടൂർ റോഡ് നവീകരണത്തിന്റെ പൊളിച്ചുപണിയുന്ന ഏഴംകുളം കനാൽപാലം...

മദ്യപാനം ചോദ്യംചെയ്ത വിമുക്തഭടനും സഹോദരനും ക്രൂരമർദനം ; അ​ക്ര​മി​സം​ഘം മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു

0
അ​മ്പ​ല​പ്പു​ഴ: വീ​ടി​ന് സ​മീ​പ​ത്തെ പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വി​മു​ക്ത​ഭ​ട​നും സ​ഹോ​ദ​ര​നാ​യ ബി​ജെ​പി...

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി

0
കൊച്ചി : വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ...

പന്നി സ്കൂട്ടറിലിടിച്ച് ഏഴംകുളം പഞ്ചായത്ത് അംഗത്തിന് പരിക്ക്

0
അടൂർ : പന്നി സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് പഞ്ചായത്തംഗത്തിന് പരിക്ക്. ഏഴംകുളം...