പൊന്‍കുന്നം ചിറക്കടവില്‍ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : ചിറക്കടവില്‍ പതിമൂന്നുകാരി ഇടിമിന്നലേറ്റ് മരിച്ചു. ഉപ്പുതറ പശുപാറ സ്വദേശി അക്ഷയ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. പൊന്‍കുന്നം ചിറക്കടവ് പഞ്ചായത്ത് 16ാം വാര്‍ഡ് പടിഞ്ഞാറ്റുംഭാഗത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു. ശക്തമായ മഴയൊടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉ​ട​ന്‍ ത​ന്നെ പൊ​ന്‍​കു​ന്ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാനാ​യി​ല്ല. വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രാ​ധ​മ്മ, പേ​ര​ക്കു​ട്ടി ദി​ശ എ​ന്നി​വ​ര്‍​ക്കും മി​ന്ന​ലി​ല്‍ പ​രി​ക്കേ​റ്റു. ഏലപ്പാറയിലെ കോ​ണ്‍​വ​ന്റ്  സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​ക്ഷ​യ. സ​ഹോ​ദ​ര​ന്‍: അ​ഭി​ജി​ത്ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എറണാകുളത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

0
എറണാകുളം: ജില്ലയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാമിലധികം എംഡിഎംഎ പിടികൂടി....

തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

0
കര്‍ണാടക: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2028ലെ...

ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെയും യുവാക്കളെയും പരിഹസിച്ച നടൻ കൃഷ്ണകുമാറിനെ ട്രോളി ചന്തു സലിംകുമാർ

0
കൊച്ചി: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...