കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു ; ഉല്‍പാദനം 869 മെട്രിക്ക് ടണിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു.

പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍ പഞ്ചായത്തിലെ 158 ഹെക്ടര്‍ വരുന്ന തരിശ് നിലങ്ങള്‍ മൂന്നു വര്‍ഷംകൊണ്ട് കൃഷിയോഗ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികള്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ നടക്കുകയാണ്. കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തേകി . കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും 91 ലക്ഷം രൂപയുടെ പദ്ധതികളാണു നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

2019-2020ല്‍ 400 ഏക്കര്‍ സ്ഥലത്ത് കൂടി കൃഷിയിറക്കി. കോയിക്കല്‍പടി, തേവന്നൂര്‍, മുണ്ടയ്ക്കല്‍, ചേനങ്കര, തുമ്പമുഖം, മംഗലത്ത്, കൊന്നക്കോട്, പെരുംകുളം, മുണ്ടുകോണം, വെട്ടിക്കുളം, ചേരുവ, മണക്കാട് എന്നീ പാടശേഖരങ്ങളില്‍ 322 കര്‍ഷകരാണ് 400 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നത്. 2016-2017ല്‍ 64 ഹെക്ടര്‍ വിസ്തൃതിയില്‍ നിന്നും 2019-2020ല്‍ 158 ഹെക്ടര്‍ വിസ്തൃതിയിലേക്ക് നെല്‍കൃഷി എത്തി. 2016-2017ല്‍ 179.2 മെട്രിക്ക് ടണ്‍ ഉണ്ടായിരുന്ന വിളവ് 869 മെട്രിക്ക് ടണിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പാടശേഖര സമിതികളെ സംയോജിപ്പിച്ചാണ് കൂടുതല്‍ തരിശ്‌നിലം കൃഷി യോഗ്യമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...