കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂര്‍ ധനേഷ് കൊലപാതകം ; പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കൊടുങ്ങല്ലൂര്‍ പി.വെമ്പല്ലൂര്‍ ധനേഷ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ പോലീസ് പിടിയില്‍. പി. വെമ്പല്ലൂര്‍ സ്വദേശികളായ പണിക്കശേരി അനു എന്ന ഭാഗ്യരാജ് (38), കാവുങ്ങല്‍ അക്ഷയ്കൃഷ്ണ (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ സംബന്ധിച്ച് പോലീസ് പറയുന്നത് ഭങ്ങനെയാണ് 24 -ന് രാവിലെ 11-ഓടെ കൊല്ലപ്പെട്ട ധനേഷും അനുവും കൂട്ടുകാരുമായി ചേര്‍ന്ന് ധനേഷിന്റെ വീട്ടില്‍ ഇരുന്ന് മദ്യപിച്ചിരുന്നു. അനു ഒഴികെയുള്ളവര്‍ ധനേഷിന്റെ വീട്ടില്‍നിന്നും പോയ സമയം ധനേഷും അനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തമ്മില്‍ പരസ്പരം മര്‍ദിക്കുകയും ധനേഷിന്റെ നെറ്റിയില്‍ പരുക്ക് പറ്റുകയും ചെയ്തു.

ഇതിനെത്തുടര്‍ന്ന് ധനേഷ് സുഹൃത്തുക്കളായ ഷാഫി, സോനു, സുബിന്‍ എന്നിവരെ വിളിച്ചുവരുത്തി പകരം ചോദിക്കാനായി അനുവിന്റെ വീട്ടില്‍ പോവുകയും അവിടെവച്ച് ബഹളം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന്, അനു ഫോണില്‍ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടു. പോലീസ് എത്തി സോനുവിനെയും ഷാഫിയെയും സുബിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം അനു തന്റെ ഫോണില്‍നിന്നും ബന്ധുവായ അക്ഷ കൃഷ്ണയെ വിളിച്ച് സഹായം ആവശ്യപ്പെട്ടു. ബീച്ചില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന അക്ഷയ് കൃഷ്ണ ഷാപ്പിന് സമീപം എത്തുകയും അനുവിനെ കണ്ട് സംസാരിക്കുകയും ചെയ്തു.

ശേഷം അവിടെയുണ്ടായിരുന്ന ധനേഷ് അനുവുമായി വഴക്കുണ്ടാക്കി. തുടർന്ന് അനു ധനേഷിനെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരും അനുവിന്റെ കൂടെയുള്ളവരും ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അനു കുതറിമാറി ധനേഷിനെ മര്‍ദിക്കുകയുമായിരുന്നു. നിലത്ത് വീണ ധനേഷിനെ അനു കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുനിന്നും അനുവും കൂട്ടുകാരും പോവുകയും ചെയ്തു. ബോധരഹിതനായി കിടന്ന ധനേഷിനെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...