കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമ ചിത്രീകരിച്ച സംവിധായകനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഭരണിയ്ക്കിടെ സിനിമ ചിത്രീകരണം നടത്തിയ സംഭവത്തിൽ സിനിമയുടെ സംവിധായകനെതിരെ കേസെടുത്തു. കൊടുങ്ങല്ലൂർ പോലീസാണ് സജിൻ ബാബുവിനെതിരെ കേസെടുത്തത്. ആചാരങ്ങൾ നടക്കുന്നതിനിടെ കോമരങ്ങളും പോലീസും തമ്മിൽ നടക്കുന്ന സംഘട്ടനം ചിത്രീകരിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പോലീസ് യഥാർഥത്തിൽ കോമരങ്ങളെ അക്രമിച്ചു എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ദേവസ്വം മാനേജർ വിനോദ് കുമാറിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് സിനിമ ഡോക്യുമെന്ററി ചിത്രീകരണങ്ങൾ പാടില്ലെന്ന് കോടതി ഉത്തരവ് നിലനിൽക്കവേയാണ് സജിൻ്റെ നേതൃത്വത്തിലുള്ള സംഘം സിനിമ ചിത്രീകരിച്ചത്.

മൂന്ന് ഡിഎസ്എൽആർ ക്യാമറകൾ ഉപയോഗിച്ചാണ് ഒരേസമയം സംഘട്ടനരംഗം ചിത്രീകരിച്ചത്. കോമരത്തിന്റെ വേഷം കെട്ടിയ ആളുകളും പോലീസ് വേഷത്തിലെത്തിയവരും തമ്മിലുള്ള സംഘട്ടനമാണ് നടന്നത്. ആദ്യഘട്ടത്തിൽ ഇത് സിനിമാ ചിത്രീകണമാണെന്ന് ആർക്കും മനസ്സിലായിരുന്നില്ല. പിന്നീടാണ് സിനിമാ ചിത്രീകരണമാണെന്ന് മനസ്സിലായത്. എന്നാൽ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പോലീസുകാർ കോമരങ്ങ‍ളെ ആക്രമിക്കുന്നു എന്നുള്ള രീതിയിൽ വാർത്തക‍ള്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...