Monday, July 7, 2025 11:55 am

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ ക്ഷേത്രം മേല്‍ശാന്തി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍  : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം മേല്‍ശാന്തി. തന്റെ ഫെയ്‌സ് ബുക്കിലൂടെയാണ് ക്ഷേത്രം മേല്‍ശാന്തി ത്രിവിക്രമന്‍ അടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികള്‍ മൂലം ദേവതയെ മനസ്സില്‍ കാണുവാനുള്ള പ്രാപ്തി നേടണമെന്നാണ് ത്രിവിക്രമന്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ക്ഷേത്രത്തിലിരുന്നപ്പോള്‍ സമൂഹത്തെക്കുറിച്ചു മനസ്സില്‍ തോന്നിയ ചില ചിന്തകളാണ് ഈ പോസ്റ്റിന് ആധാരം..
വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
ഭക്തര്‍ക്ക് ക്ഷേത്രദര്ശനം കഴിയുമ്പോള്‍ ശാന്തിയും സമാധാനവും ലഭ്യമാകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടുള്ള ദര്ശന ക്രമമാകുമ്പോള്‍ അതു ലഭ്യമാകുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദര്ശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതൊക്കെയായാലും ഭക്തന് അല്പം പോലും തീര്‍ത്ഥവും പ്രസാദവും ലഭിക്കില്ല.
പിന്നെ ഭണ്ഡാര സമര്‍പ്പണമോ, കൊടിമരം സ്വര്‍ണം പൂശലോ, വാതില്‍മാടം സ്വര്‍ണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം എന്നറിയുക. പ്രാര്‍ത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം.
രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാത്തവരോ ഉള്ളതായി തോന്നുന്നില്ല.

ധ്യാന ജപാദികള്‍ മൂലം ദേവതയെ മനസ്സില്‍ കാണുവാനുള്ള പ്രാപ്തി നേടണം. ഇപ്പോഴുള്ള ഈ പ്രവര്‍ത്തി മഴക്കാറ് കണ്ടപ്പോള്‍ കുട നിവര്‍ത്തിപിടിച്ചു പെരുമഴ പെയ്തപ്പോള്‍ കുട മടക്കിയ പോലെയാകും. മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തില്‍ കോവിഡ്‌ ബാധ വന്നാല്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടു പൂജാദികര്‍മങ്ങള്‍ക്ക്‌ തടസ്സങ്ങള്‍ നേരിട്ടാല്‍ നാടിനു തന്നെ വിപത്തായി തീരും. ജൂണ്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ഈ മഹാമാരി കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആയതിനാല്‍ എല്ലാ ഭക്തരും ജൂണ്‍ 30 വരെ ക്ഷേത്രദര്ശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസ്സില്‍ കണ്ടുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്ന് ഈ അവസരത്തില്‍ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നു.

ഇത്രയും ദിവസങ്ങളില്‍ ഞങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ ചിട്ടയോടെ നിര്‍വഹിച്ചു നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി അതായതു ലോകക്ഷേമത്തിനായി പ്രാര്ഥിക്കുന്നുണ്ട്. ഈ അവസരത്തില്‍ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികള്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമാണ്. ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കുമാറാകട്ടെ..
ദേവീചരണങ്ങളില്‍..
പ്രാര്‍ത്ഥനയോടെ,
അഡ്വ.ത്രിവിക്രമ നടികള്‍.
പാരമ്പര്യ മേല്‍ശാന്തി.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് പ്രകാശ് ജാവ്ദേക്കർ

0
ന്യൂഡൽഹി :ചാരവൃത്തിക്ക് പിടിയിലായ യു ട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച...

ഊന്നുകൽ പഞ്ചായത്തുപടി-ചീക്കനാൽ റോഡ് തകർന്നനിലയിൽ

0
ചെന്നീർക്കര : ഊന്നുകൽ പഞ്ചായത്തുപടി-ചീക്കനാൽ റോഡ് തകർന്നനിലയിൽ. റോഡ് കുണ്ടുംകുഴിയുമായി...

ചുങ്കപ്പാറ സെയ്ന്റ് ജോർജ് ഹൈസ്കൂളിൽ ജോർജിയൻ റേഡിയോ തുടങ്ങി

0
ചുങ്കപ്പാറ : സെയ്ന്റ് ജോർജ് ഹൈസ്കൂളിൽ ഗ്രീൻ സ്റ്റുഡിയോയുടെയും മീഡിയ...

വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവിനെ അടിച്ചു കൊലപ്പെടുത്തി ; കുറ്റം സമ്മതിച്ച് ഭാര്യ

0
ബെംഗളൂരു : മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ അടിച്ചു കൊലപ്പെടുത്തിയ...