കോലി ഈ ലോകകപ്പില്‍ സച്ചിന്‍റെ ഐതിഹാസിക റെക്കോര്‍ഡിന് ഒപ്പമെത്തും ; പ്രവചനവുമായി പോണ്ടിംഗ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിന് വിരാട് കോലി ഈ ലോകകപ്പില്‍ ഒപ്പമെത്തുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിന്‍റെ പ്രവചനം. രണ്ട് ശതകങ്ങള്‍ ലോകകപ്പില്‍ ഇക്കുറി നേടി സച്ചിന്‍റെ 49 സെഞ്ചുറികളുടെ റെക്കോര്‍‍ഡിനൊപ്പം കോലിയും ഇടംപിടിക്കും എന്നാണ് പോണ്ടിംഗ് കരുതുന്നത്. കോലിക്ക് 47 ഉം സച്ചിന് 49 ഉം ഏകദിന ശതകങ്ങളാണ് നിലവിലുള്ളത്. വിരാട് കോലി റണ്‍ദാഹമുള്ള കളിക്കാരനാണ് എന്ന് നമുക്കറിയാം. കോലി മികച്ച ടച്ചിലാണ്. ടീമിനായും വ്യക്തിപരമായും കോലി വിജയം ആഗ്രഹിക്കുന്നു.

ഈ ലോകകപ്പോടെ സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ കോലിക്കാകും. കോലിക്ക് രണ്ട് സെഞ്ചുറി നേടാനാകും എന്നുറപ്പാണ്. മൂന്ന് എണ്ണം കണ്ടെത്തുമോ എന്നത് മറ്റൊരു കാര്യം. ഇന്ത്യയിലെ ഗ്രൗണ്ടുകളും പിച്ചും ഏറെ റണ്‍സ് കണ്ടെത്താന്‍ സഹായകമാണ്. ഇത് കോലിയുടെ അവസാന ലോകകപ്പാവാന്‍ സാധ്യതയുണ്ട്. സച്ചിന്‍റെ 49 ഏകദിന സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് മഹത്തരമാണ്. എന്നാല്‍ കഠിനാധ്വാനിയായ കോലി ആ റെക്കോര്‍ഡ് അര്‍ഹിക്കുന്നുണ്ട്’ എന്നും റിക്കി പോണ്ടിംഗ് ഐസിസിയുടെ വീഡിയോയില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...