കാര്‍ഷിക മേഖലയ്ക്കും ക്ഷീര വികസനത്തിനും ഊന്നല്‍ നല്‍കി കോയിപ്രം പഞ്ചായത്ത് ബജറ്റ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കാര്‍ഷിക മേഖലയ്ക്കും ക്ഷീര വികസനത്തിനും വിദ്യാഭ്യാസ – ആരോഗ്യ മേഖലക്കും വയോജന സംരക്ഷണ മേഖലക്കും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു കോയിപ്രം ഗ്രാമ പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് ആര്‍.ജയ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയ്ക്ക് 62,42,984 രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 4050800 രൂപയും ക്ഷീര വികസനത്തിന് 200,00,000 രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

2022-23, 2023-24 വര്‍ഷങ്ങളില്‍ ആര്‍ദ്രകേരളം പുരസ്‌കാരം പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി 40,21,710 രൂപ ബഡ്ജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ മേഖലയില്‍ 50,65,440 രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് 4,00,000 രൂപ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പാര്‍പ്പിടം, വസ്തു, വാങ്ങി നല്‍കല്‍ പദ്ധതികള്‍ക്ക് 24937070 രൂപ വകയിരുത്തിയിട്ടുണ്ട്. വയോജന ക്ഷേമത്തിനും 18,59,210 രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5,23,40,949 രൂപ വരവും 29,68,69,871 രൂപ ചെലവും കണക്കാക്കിയിട്ടുള്ള ബഡ്ജറ്റില്‍ 5,54,71,078 രൂപയുടെ മിച്ചവും ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കോയിപ്രം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം സ്ഥാപിക്കുന്നതിനുവേണ്ടി 300000 രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാപഞ്ചായത്ത് സെക്രട്ടറി എ.എസ്.മുഹമ്മദ് ഷാജി, വികസന സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ്. വിജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍ റെനി സൂസന്‍ മാത്യു, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സോമന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...