കോയിപ്രം പഞ്ചായത്തിന് വള്ളം വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : വർഷങ്ങളായി പഞ്ചായത്തിന് സ്വന്തമായി വള്ളം വേണമെന്ന ആവശ്യം നടപ്പാകുന്നു. കഴിഞ്ഞദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റിയാണ് പുതുതായി വള്ളം വാങ്ങാൻ തീരുമാനിച്ചത്. ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഒരുലക്ഷം രൂപ വിലയുള്ള വള്ളമാണ് ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ വാങ്ങാനുദ്ദേശിക്കുന്നത്. 2018-ലെ വെള്ളപ്പൊക്കത്തിൽ വള്ളങ്ങളുടെ ലഭ്യതക്കുറവ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. കോയിപ്രം പഞ്ചായത്തിലെ 11, 12 വാർഡുകളിലെ ആളുകളാണ് ഏറ്റവുംകൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത്. 12-ാം വാർഡംഗം അനിലകുമാരിയാണ് പഞ്ചായത്തിന് സ്വന്തമായിട്ട് വള്ളം വേണമെന്ന ആവശ്യം
ആദ്യമായി ഉന്നയിക്കുന്നത്. 2020-21 സാമ്പത്തികവർഷം നിർദേശം മുമ്പോട്ടുവെച്ചെങ്കിലും പല തടസ്സങ്ങൾ കാരണം പ്രാവർത്തികമാക്കാനായില്ല. 35 അടി നീളവും നാലടി വീതിയും 15 ആളുകൾക്ക് കയറാവുന്നതുമായ വള്ളമാണ് വാങ്ങുന്നത്. ഓർഡർ നൽകിക്കഴിഞ്ഞാൽ മൂന്നാഴ്ചകൊണ്ട് വള്ളം ലഭ്യമാകും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഇലക്ട്രിക് വയര്‍ ശരീരത്തില്‍ കെട്ടി മക്കള്‍ക്കൊപ്പം ജീവനൊടുക്കി 40കാരന്‍

0
ചെന്നൈ: തൂത്തുക്കുടിയില്‍ മക്കളുടെയും തന്റെയും ശരീരത്തിൽ ഇലക്ട്രിക് വയർ കെട്ടി ഷോക്കടിപ്പിച്ച്...

ചിറ്റൂരിൽ വിദ്യാർഥിയെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂരിലാണ് സംഭവം. കരിഞ്ഞാലിപ്പള്ളം സ്വദേശി...

ആലപ്പുഴ കൊലപാതകം; യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ,

0
ആലപ്പുഴ: മംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മംഗലം സ്വദേശി...

വിയറ്റ്നാം ബോട്ട് അപകടം ; മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ...

0
വിയറ്റ്‌നാം : ബോട്ട് അപകടത്തിൽ മരിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ ഹോ...