കോഴഞ്ചേരി: പോലീസ് സ്റ്റേഷൻ വളപ്പിലെ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിലു വിനെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ ജനമൈത്രി ഓഫീസിനു സമീപം കാറിൽ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടനെ തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ – രാജരാജേശ്വരി. മക്കൾ – ഐശ്വര്യ, ആദിത്യൻ.
കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മരിച്ചു
RECENT NEWS
Advertisment