കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നഗരപരിധിയില്‍ നടപ്പാതകള്‍ കൈയ്യേറിയും കച്ചവടസാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കി വെച്ചും കച്ചവടം നടത്തുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്തര്‍ യോഗത്തില്‍ അറിയിച്ചു. താലൂക്ക് പരിധിയിലെ പല വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ പകല്‍ സമയത്തും കത്തികിടക്കുന്നത് ഒഴിവാക്കാനാവശ്യമായി നടപടികള്‍ സ്വീകരിക്കും. നാരങ്ങാനം പ്രദേശത്തേക്കുളള രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്നും കടമ്മനിട്ട പ്രാദേശിക കുടിവെള്ള ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ജനറല്‍ ആശുപത്രിയിലെ ലാബ് എക്‌സറേ, സ്‌കാനിംഗ് കൗണ്ടറുകളില്‍ രാത്രി കാലങ്ങളില്‍ രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുന്നതിനു വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും വകുപ്പിനു യോഗത്തില്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട എറണാകുളം അമൃത ബസ് പുനരാരംഭിക്കാനും ജില്ലാ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് ഓഫീസിനു പിന്നില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാനും കുളനടയിലെ പോളച്ചിറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളാരംഭിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ ജയ്ദീപ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്‍, എം.പിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...